KeralaLatest NewsNews

മ​ഹാ​ത്മാ​വി​നെ ഒ​ഴി​വാ​ക്കി​യ​ത് ജീ​വ​നെ​ടു​ത്താ​ണ്; കാ​ര​ണം തേ​ടി പാ​ഴൂ​ര്‍​പ​ടി വ​രെ പോ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് എംഎം മണി

തി​രു​വ​ന​ന്ത​പു​രം:റി​പ്പ​ബ്ലി​ക് ദി​ന​പ​രേ​ഡി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ന്‍റെ പ്ലോട്ട് തള്ളിയതിനെതിരെ വിമർശനവുമായി മ​ന്ത്രി എം.​എം. മ​ണി. ഒ​ഴി​വാ​ക്ക​ലി​ന്‍റെ പ​ര​മ്പ​ര അ​വ​ര്‍ തു​ട​ര്‍​ന്നു കൊ​ണ്ടേ​യി​രി​ക്കു​ന്നു. മ​ഹാ​ത്മാ​വി​നെ ഒ​ഴി​വാ​ക്കി​യ​ത് ജീ​വ​നെ​ടു​ത്താണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. കേ​ര​ള ക​ലാ​മ​ണ്ഡ​ല​വും, മോ​ഹി​നാ​യ​ട്ട​വും തെ​യ്യ​വും വ​ള്ളം​ക​ളി​യും ആ​ന​യെ​ഴു​ന്ന​ള്ള​ത്തു​മെ​ല്ലാം ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു കേ​ര​ളം സ​മ​ര്‍​പ്പി​ച്ച നി​ശ്ച​ല​ദൃ​ശ്യം. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം വ​ര്‍​ഷ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല​ദൃ​ശ്യ​ത്തി​ന് പ്ര​ദ​ര്‍​ശ​നാ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഒഴിവാക്കലിന്റെ പരമ്പര തുടർന്നു കൊണ്ടേയിരിക്കുന്നു. മഹാത്മാവിനെ ഒഴിവാക്കിയത് ജീവനെടുത്താണ്. കേരളത്തിന്റെ ഫ്ളോട്ട് ഒഴിവാക്കിയതിന്റെ കാരണം തേടി പാഴൂർപടി വരെ പോകേണ്ട കാര്യമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button