Latest NewsNewsIndia

റിപ്പബ്ലിക് ദിന പരേഡിനുള്ള തയ്യാറെടുപ്പുകൾ അന്തിമ ഘട്ടത്തിൽ, സൈനിക ശക്തിയുടെ കരുത്ത് തെളിയിക്കാനൊരുങ്ങി ഇന്ത്യൻ കരസേന

മിസൈൽ ലോഞ്ചർ മുതൽ യുദ്ധ ടാങ്കുകൾ വരെ പരേഡിൽ പ്രദർശിപ്പിക്കാനാണ് കരസേനയുടെ തീരുമാനം

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിനുള്ള തയ്യാറെടുപ്പുകൾ അന്തിമ ഘട്ടത്തിൽ. ഡൽഹിയിലെ കർത്തവ്യപഥിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഇത്തവണ നടക്കുന്ന പരേഡിൽ സൈനിക ശക്തിയുടെ കരുത്ത് തെളിയിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ കരസേന. മിസൈൽ ലോഞ്ചർ മുതൽ യുദ്ധ ടാങ്കുകൾ വരെ പരേഡിൽ പ്രദർശിപ്പിക്കാനാണ് കരസേനയുടെ തീരുമാനം. ഇന്ത്യയുടെ 3 സേനകളും പുതുമയുള്ള കാഴ്ചകളുമായാണ് ഇക്കുറി കർത്തവ്യപഥിലേക്ക് എത്തുക. കരസേന തദ്ദേശീയമായി നിർമ്മിച്ച യുദ്ധ ടാങ്കറുകളും സൈനിക വാഹനങ്ങളും ഇതിനോടകം തന്നെ പരേഡിനായി എത്തിച്ചിട്ടുണ്ട്.

ടി90 ഭീഷ്മ ടാങ്ക്, നാഗ് മിസൈൽ സംവിധാനം, പിനാക്ക മൾട്ടിപ്പിൾ ലോഞ്ചർ തുടങ്ങി അത്യാധുനിക കവച വാഹന സംവിധാനങ്ങൾ വരെ പരേഡിൽ അണിനിരക്കുന്നതാണ്. കൂടാതെ, ശത്രുവിന്റെ സായുധ നീക്കങ്ങൾ മനസിലാക്കാൻ കഴിയുന്ന സ്വാതി റഡാർ സംവിധാനം, എംഎഫ് റഡാർ, പുതിയ ഡ്രോൺ ജാമറുകൾ എന്നിവയും പരേഡിൽ പ്രദർശിപ്പിക്കും. കരസേനയുടെ എൻജിനീയറിംഗ് യൂണിറ്റിന്റെ ഉപകരണങ്ങളും കർത്തവ്യപഥിൽ എത്തിച്ചിട്ടുണ്ട്. ചിട്ടയോടെയും അച്ചടക്കത്തോടെയുമുളള പരേഡ് മാത്രമല്ല, ഇന്ത്യൻ സൈന്യം സ്വായത്തമാക്കുന്ന സംവിധാനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനുള്ള അവസരം കൂടിയാണ് ഓരോ റിപ്പബ്ലിക് ദിനവും.

Also Read: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ:15 സംസ്ഥാനങ്ങളില്‍ പൊതു അവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button