KeralaLatest NewsNews

മരട് മഹാ സ്ഫോടനം: ജനവാസ കേന്ദ്രത്തിൽ അല്ലാത്ത ഫ്ലാറ്റുകൾ ആദ്യം പൊളിച്ചാൽ എന്താണ് കുഴപ്പം? പ്രദേശവാസികള്‍ സമരം അവസാനിപ്പിച്ചതിനു കാരണം ഇങ്ങനെ

തിരുവനന്തപുരം: ജനവാസ കേന്ദ്രത്തിൽ അല്ലാത്ത ഫ്ലാറ്റുകൾ ആദ്യം പൊളിച്ചാൽ എന്താണ് കുഴപ്പം? മരടിൽ പൊളിക്കാൻ നിശ്ചയിച്ച ഫ്ളാറ്റുകൾക്ക് സമീപം താമസിക്കുന്ന, പട്ടിണി സമരം ചെയ്യുന്ന ആളുകളുടെ ചോദ്യമാണിത്. സർക്കാർ ഈ ചോദ്യത്തെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനം സൂചിപ്പിക്കുന്നത്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ക്രമം മാറ്റിയേക്കും. ജനവാസ കേന്ദ്രത്തിന് തൊട്ടടുത്തല്ലാത്ത ഫ്‌ളാറ്റുകള്‍ ആദ്യം പൊളിച്ച് തകര്‍ച്ചയുടെ ആഘാതം വിലയിരുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.

മന്ത്രി എ.സി മൊയ്തീന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. അന്തിമ തീരുമാനമെടുക്കാന്‍ സാങ്കേതിക സമിതി നാളെ യോഗം ചേരും. പൊളിക്കുന്ന ക്രമം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിവന്ന പട്ടിണി സമരം ഇതേത്തുടര്‍ന്ന് രാത്രിയോടെ അവസാനിപ്പിച്ചു.

മരട് നഗരസഭാ പ്രതിനിധികളും സമരക്കാരുടെ പ്രതിനിധികളും എറണാകുളം ജില്ലാ കളക്ടറും സബ് കളക്ടറും പങ്കെടുത്ത യോഗത്തിലാണ് സുപ്രധാന തീരുമാനം. ആല്‍ഫാ ടവേഴ്‌സാണ് ആദ്യം പൊളിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. പിന്നീട് എച്ച്.ടു.ഒ പൊളിക്കാനും നിശ്ചയിച്ചിരുന്നു. ഇവ രണ്ടും ജനവാസ കേന്ദ്രത്തിലാണെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. അവസാനം പൊളിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ് എന്നിവ ജനവാസ കേന്ദ്രത്തിലല്ലെന്നും സമരക്കാര്‍ പറയുന്നു.

ALSO READ: മരട് മഹാ സ്ഫോടനം: ജനൽ ചില്ലകൾ പൊട്ടിയേക്കാം, പാത്രങ്ങൾ കുലുങ്ങിയേക്കാം അതിലും വലുതാണ് മനുഷ്യ ജീവൻ; പൊളിക്കുന്ന ഫ്ലാറ്റുകൾക്ക് പരിസരത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കിയില്ല; നിരാഹാര സമരം ഇന്ന് മുതൽ

ആദ്യം ഏതു ഫ്ലാറ്റ് പൊളിക്കണം എന്ന് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് വിദഗ്ധ സമിതിയാണെന്ന് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ചുമതലയുള്ള സബ് കളക്ടര്‍ മറുപടി നല്‍കി. ഇതോടെയാണ് സങ്കേതിക സമിതി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ധാരണയായത്. യോഗത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി സമര സമിതി നേതാക്കള്‍ അറിയിച്ചു. വീട് പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ വിപണി വിലയ്ക്കനുസരിച്ച് നഷ്ടപരിഹാരം നല്‍കുന്നകാര്യവും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button