ബെംഗളൂരു : പുതുവർഷത്തിലെ ആദ്യ ഐഎസ്എൽ മത്സരത്തിൽ നിലവിലെ ചാമ്പ്യനായ ബെംഗളൂരു എഫ് സിയും കരുത്തരായ എഫ് സി ഗോവയും തമ്മിൽ. വൈകിട്ട് 07:30തിന് ബെംഗളൂരു കന്റീരവ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക.
The stage is set!
The ⚔️ lines are drawn!Tonight at 7⃣:3⃣0⃣ PM ?
Champions @bengalurufc ? table-toppers @FCGoaOfficial ??
#BFCFCG #HeroISL #LetsFootball pic.twitter.com/vn6qXMFj5H— Indian Super League (@IndSuperLeague) January 3, 2020
ഒന്നാം സ്ഥാനം നില നിർത്തുക എന്ന ലക്ഷ്യത്തോടെ എഫ് സി ഗോവയും, ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ ബെംഗളൂരു എഫ് സിയും ശക്തമായ പോരാട്ടമാകും കളിക്കളത്തിൽ കാഴ്ച്ചവെക്കുക.10 മത്സരങ്ങളിൽ 21പോയിന്റുമായി ഒന്നാം സ്ഥാനത്താണ് എപ്പോൾ ഗോവ. 10 മത്സരങ്ങളിൽ 16പോയിന്റുമായി മൂനാം സ്ഥാനത്താണ് ബെംഗളൂരു.18പോയിന്റുമായി എടികെയാണ് രണ്ടാം സ്ഥാനത്ത്.
MATCHDAY! It's a blockbuster to begin the year with, as the Blues face FC Goa at the Fortress tonight!
Get your tickets here: https://t.co/3FIWSr5aSd #WeAreBFC #RoomForMore #BFCFCG pic.twitter.com/NUGpaO5WGi
— Bengaluru FC (@bengalurufc) January 3, 2020
ഡിസംബർ 29നു നടന്ന മത്സരത്തിൽ മുംബൈ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഹൈദരാബാദിനെ തോൽപ്പിച്ചിരുന്നു. 6,78 മിനിറ്റുകളിൽ മോദൗ സൗഗോ നേടിയ ഗോളുകളിലൂടെയാണ് മുംബൈയുടെ വിജയം. രണ്ടാം പകുതിയിൽ 81ആം മിനിറ്റിൽ ബോബോയിലൂടെയാണ് ഹൈദരാബാദ് ആശ്വാസഗോൾ നേടിയത്. ഈ ജയത്തോടെ 10 മത്സരങ്ങളിൽ 16പോയിന്റുമായി മുംബൈ സിറ്റി, ജാംഷെഡ്പൂരിനെ പിന്നിലാക്കി നാലാം സ്ഥാനത്തേക്ക് കുതിച്ചു. അഞ്ചു പോയിന്റുമായി അവസാന സ്ഥാനത്താണ് ഹൈദരാബാദ്.
Post Your Comments