Latest NewsNewsIndia

തമിഴ്‌നാട്‌ തദ്ദേശ തെരെഞ്ഞടുപ്പ് ഫലം പുറത്ത്

ചെന്നൈ•തമിഴ്നാട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോ​ട്ടെ​ണ്ണ​ല്‍ പുരോഗമിക്കുമ്പോള്‍ മുന്‍‌തൂക്കം നേടി ഡി.എം.കെ സഖ്യം.

വൈകുന്നേരം 4.45 വിവരം ലഭിക്കുമ്പോള്‍ 5,067 പഞ്ചായത്ത്‌ യൂണിയന്‍ വാര്‍ഡുകളിലെ 5,031 ഇടങ്ങളിലെയും 515 ജില്ലാ പഞ്ചായത്ത്‌ സീറ്റുകളില്‍ 506 സീറ്റുകളിലെയും വോ​ട്ടെ​ണ്ണ​ല്‍ പൂര്‍ത്തിയായി.

പഞ്ചായത്ത്‌ യൂണിയനിലും ജില്ലാ പഞ്ചായത്ത്‌ വാര്‍ഡുകളിലും ഡി.എം.കെ ലീഡ് ചെയ്യുകയാണ്.

ജില്ലാ പഞ്ചായത്ത്‌ വാര്‍ഡുകളില്‍ ഡി.എം.കെ 261 ഇടങ്ങളില്‍ ലീഡ് ചെയ്യുമ്പോള്‍ എ.ഐ.എ.ഡി.എം.കെ 242 ഇടങ്ങളിലും മറ്റുള്ളവര്‍ 3 യൂണിയനുകളിലും ലീഡ് ചെയ്യുന്നു.

പഞ്ചായത്ത്‌ യൂണിയനില്‍ ഡി.എം.കെ 2,330 ഇടങ്ങളില്‍ ലീഡ് ചെയ്യുമ്പോള്‍ എ.ഐ.എ.ഡി.എം.കെ 2,165 ഇടങ്ങളിലും മറ്റുള്ളവര്‍ 536 ഇടങ്ങളിലും ലീഡ് ചെയ്യുന്നു.

തമിഴ്‌നാട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ടിഎൻ‌എസ്‌ഇസി) കണക്കുകൾ പ്രകാരം ആദ്യ ഘട്ടത്തിൽ (ഡിസംബർ 27) 76.19 ശതമാനം പോളിംഗും രണ്ടാം ഘട്ടത്തിൽ (ഡിസംബർ 30) 77.73 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button