
ലക്നൗ: കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച ശിശുക്കളുടെ അമ്മമാരെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിക്കാത്തതിനെതിരെ വിമർശനവുമായി യോഗി ആദിത്യനാഥ്. സ്ത്രീകളായിട്ടുപോലും ആ അമ്മമാരുടെ വേദന സോണിയയും പ്രിയങ്കയും മനസിലാക്കുന്നില്ല എന്നത് ദുഃഖകരമാണ്. നിരപരാധികളായ നൂറുകണക്കിന് കുട്ടികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിക്കാന്‍ ഇടയായ സംഭവം ഹൃയഭേദകമാണെന്നും യു.പി രാഷ്ട്രീയത്തില്‍ ഇടപെട്ട് സമയം കളയുന്നതിന് പകരം രാജസ്ഥാനിലെ ദുഃഖിതരായ അമ്മമാരെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക തയ്യാറാകണമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
അതേസമയം ശിശുമരണങ്ങളുടെ പേരില്‍ ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. മരിച്ച കുട്ടികളുടെ അമ്മമാരെ സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത പ്രിയങ്ക പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നത് രാഷ്ട്രീയ താത്പര്യം നോക്കിയാണെന്നും അവർ ആരോപിച്ചിരുന്നു.
Post Your Comments