പനജി•കേന്ദ്രത്തിന്റെ പുതിയ പൗരത്വ നിയമത്തെ പിന്തുണച്ച് മൂന്ന് മുൻ കോൺഗ്രസുകാർ ഇന്ന് ഭരണകക്ഷിയായ ബിജെപിyയില്‍ ചേര്‍ന്നു. മുൻ എംഎൽഎ സിദ്ധാർത്ഥ് കുങ്കാലിയങ്കർ, പനാജി ബിജെപി ബ്ലോക്ക് പ്രസിഡന്റ് ശുഭം ചോഡങ്കർ എന്നിവരുടെ സാന്നിധ്യത്തിൽ പനാജി എം.എൽ.എ അറ്റനാസിയോ മോൺസെറേറ്റ് മൂവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
രണ്ട് കാരണങ്ങളാലാണ് താൻ ബിജെപിയിൽ ചേർന്നതെന്നും ഒന്ന് സിഎഎയെ പിന്തുണക്കുന്നതിനാലും മറ്റൊന്ന് പനാജി നഗരത്തിന്റെ വികസനത്തിന് വേണ്ടിയാണെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം കോണ്‍ഗ്രസ് നേതാവ് അമോങ്കർ പറഞ്ഞു.
പൗരത്വ നിയമത്തിൽ കോൺഗ്രസ് പാർട്ടി നേതാക്കൾ പൊതുജനങ്ങളെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെയും മുസ്ലീങ്ങളെയും വഴിതെറ്റിക്കുകയാണെന്നും അവര്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയാണെന്നും അമോങ്കർ പറഞ്ഞു.
സിഎഎയ്ക്ക് ഇന്ത്യൻ പൗരന്മാരുമായി യാതൊരു ബന്ധവുമില്ലെന്നും അവർ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും നേരത്തെ സിദ്ധാർത്ഥ് കുങ്കാലിയങ്കർ മാധ്യമങ്ങളോട് പറഞ്ഞു. 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ഈ അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി സംരക്ഷണം നൽകാനുള്ള ധീരമായ നടപടിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ചതെന്നും കുങ്കാലിയങ്കർ പറഞ്ഞു.
ഇന്ത്യൻ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് സിഎഎ എന്താണെന്ന് പോലും അറിയാത്തവരെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പവും ഭയവും സൃഷ്ടിക്കാനും കോൺഗ്രസും ഇടതു പാർട്ടികളും ശ്രമിക്കുന്നുണ്ടെന്ന് ബിജെപി നേതാവ് പറഞ്ഞു. നിയമത്തിനെതിരെ രാജ്യത്തുടനീളം വ്യാപകമായ പ്രക്ഷോഭങ്ങൾ സൃഷ്ടിക്കുന്നതില്‍ കോൺഗ്രസ് വിജയിച്ചു. ഗോവയിലും കോൺഗ്രസ് സമാനമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പനാജി നഗരത്തിന്റെ വികസനം ഉറപ്പാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ബിജെപി എം.എൽ.എ അറ്റനാസിയോ മോൺസെറേറ്റ് പറഞ്ഞു.
Post Your Comments