ഔറംഗബാദ്•മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ ഒമ്പത് പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പുകളിൽ അഞ്ചെണ്ണത്തിൽ വിജയിച്ച് ശിവസേന. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവുമായി ചേര്‍ന്നാണ് ശിവസേന മത്സരിച്ചത്. ബി.ജെ.പി രണ്ട് പഞ്ചായത്ത് സമിതികളില്‍ വിജയിച്ചു. കോണ്‍ഗ്രസ് ഒരിടത്ത് വിജയിച്ചു. ചില ബി.ജെ.പി അംഗങ്ങളുടെ സഹായത്തോടെ ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു.
മറ്റു കക്ഷികളുടെ കുതന്ത്രം മൂലമാണ് ബി.ജെ.പിയ്ക്ക് കുറഞ്ഞത് രണ്ട് പഞ്ചായത്ത് സമിതികളെങ്കിലും നഷ്ടമായതെന്ന് ആറ് പഞ്ചായത്ത് സമിതികളിലെ നഷ്ടം സമ്മതിച്ചു കൊണ്ട് ബിജെപി വക്താവ് ഷിരീഷ് ബോറാൽക്കർ പറഞ്ഞു. ഗംഗാപൂർ-സിലോഡ്, ഖുൽദാബബാദ് ഫുലാംബ്രി പഞ്ചായത്ത് സമിതികളും വിജയിക്കാൻ പാർട്ടിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കന്നദ് പഞ്ചായത്ത് സമിതി നേടിയ സ്വതന്ത്രൻ പാർട്ടിയുടെ പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടത് ബി.ജെ.പിയുടെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മറ്റെല്ലാ പാർട്ടികളും ബിജെപിക്കെതിരെ കൈകോർത്തതിനാലാണ് ഈ സ്ഥിതി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ജില്ലയിലെ ആറു പഞ്ചായത്ത് സമിതികള്‍ ബി.ജെ.പിയുടെ കൈവശമായിരുന്നു. അതേസമയം, സംസ്ഥാനത്തിന്റെ പിന്തുണയോടെ ഗ്രാമീണ മേഖലയിൽ ബിജെപിക്ക് നഷ്ടം സംഭവിക്കുകയാണെന്ന് ശിവസേന അവകാശപ്പെട്ടു.
Post Your Comments