ബെംഗളൂരു : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. രാജ്യം പാസ്സാക്കിയ നിയമത്തിനെതിരെയല്ല പ്രതിഷേധങ്ങള്‍ നടത്തേണ്ടതെന്നും, പ്രതിഷേധിക്കേണ്ടത് ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്ഥാന്റെ നയങ്ങൾക്ക് എതിരെയാണെന്നും നരേന്ദ്രമോദി പറഞ്ഞു.
ഹിന്ദുക്കളെയും സിഖുകാരെയും പാകിസ്ഥാൻ ദ്രോഹിക്കുകയാണ്. ഇതിനെതിരെയാണ് ഏവരും പ്രതിഷേധിക്കേണ്ടത്. പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളെയും സിഖുകാരെയും സ്വീകരിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസ് പാകിസ്ഥാനെതിരെ മിണ്ടുന്നില്ലെന്നും . പകരം അവിടെ പീഡിപ്പിക്കപ്പെടുന്നവര്‍ക്കെതിരെ റാലി നടത്തുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു.
അതേസമയം അയല്‍രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി പുതുവത്സര നേർന്നു. പാകിസ്ഥാനൊഴികെയുള്ള രാജ്യങ്ങളുടെ തലവന്മാര്ക്ക് ഫോണിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേർന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുവര്‍ഷത്തില്‍ അഭിവൃദ്ധിയും സന്തോഷവും സമാധാനവുമുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ‘നൈബര്‍ഹുഡ് ഫസ്റ്റ്’ അയല്‍രാജ്യ നയത്തിന്റെ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്കാണ് ആശംസ നേർന്നത്. ചൈന ഈ പട്ടികയിൽ ഉൾപ്പെടുന്നില്ല.
Post Your Comments