
സന്നിധാനം: പുതുവര്‍ഷ ദിനത്തില്‍ മാത്രം അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയിലെത്തിയത് ഒരുലക്ഷം ഭക്തരെന്ന് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. പമ്പയിലെ മെറ്റല്‍ ഡിറ്റക്ടറില്‍കൂടി മാത്രം 70,000 ഭക്തരാണ് കടന്നുപോയത്. ഇരുമുടിക്കെട്ടില്ലാതെ 18-ാം പടി ചവിട്ടാതെ ദര്‍ശനത്തിനെത്തിയവരുടെയും പുല്ലുമേടുവഴി ദര്‍ശനത്തിനെത്തിയവരുടെയും കണക്കുകള്‍ കൂടി കൂട്ടിയാല്‍ ജനുവരി ഒന്നിന് ദര്‍ശനത്തിനെത്തിയ ഭക്തരുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലാകും. അതേസമയം മകരവിളക്കിനോടനുബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും ശബരിമലയില്‍ നടക്കുകയാണ്.
Post Your Comments