
കൊച്ചി: സംസ്ഥാന വനിതാശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ‘പൊതു ഇടം എന്റേതും’ എന്ന പേരിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച രാത്രി നടത്തത്തിൽ നിരവധി സ്ത്രീകളാണ് പങ്കെടുത്തത്. രാത്രി പതിനൊന്ന് മണി മുതല്‍ ഒരു മണി വരെയായിരുന്നു നടത്തം. കൂട്ടമായി പൊലീസ് സംരക്ഷണയിലായിരുന്നു നടത്തം. ഒരുമണിക്ക് ശേഷം നടക്കാനിറങ്ങിയ സ്ത്രീകള്‍ നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ചാണ് ദിയ സനയും ജസ്ല മാടശ്ശേരിയും ഫേസ്ബുക്ക് ലൈവിലൂടെ കാണിച്ചു തരുന്നത്.
ഒരു മണിക്കൂറോളം നീണ്ട നടത്തത്തിൽ പൊലീസിനെ നിരത്തിലെങ്ങും കാണാനുമില്ല. പലരും ഇരുവരെയും പിന്തുടര്ന്ന് അശ്ലീല ഭാഷയില്‍ കമന്റടിക്കുന്നത് വിഡിയോയിൽ കാണാം. വാഹനങ്ങളില്‍ പിന്തുടര്ന്ന് കമന്റ് പറയുന്നവരുടെ കാറിന്റെ നമ്പർ ഉള്‍പ്പെടെ ദിയ സന ലൈവ് വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇരുവരെയും കണ്ട് കാർ നിര്‍ത്തിയ ആൾ ലൈവ് ആണെന്ന് മനസിൽ ആയതോടെ വേഗത്തിൽ രക്ഷപ്പെടുന്നതും കാണാം.
https://www.facebook.com/diya.sana.7/videos/1601138336692295/
Post Your Comments