Latest NewsUAENews

പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; അധികൃതരുടെ നിർദേശങ്ങൾ ഇങ്ങനെ

ദുബായ്: പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങി ദുബായ്. റോഡിലും മറ്റും വൻ തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങള്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.), ദുബായ് പോലീസ് എന്നിവര്‍ നല്‍കുന്ന സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാഴ്ചകള്‍ കാണാന്‍ വാഹനങ്ങള്‍ റോഡിനരികില്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സമുണ്ടാക്കാതിരിക്കണം. അത്യാഹിത വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കണമെന്നും അറിയിപ്പിൽ പറയുന്നു.

Read also: സുഗന്ധ വ്യജ്ഞനങ്ങളുടെ റാണിയാണ് ഏലയ്ക്ക; ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും യാത്രാസൗകര്യമൊരുക്കാനായി ചൊവ്വ പുലര്‍ച്ചെ അഞ്ച് മണിമുതല്‍ ബുധനാഴ്ച രാത്രി 12 വരെ മെട്രോ റെഡ്‌ലൈനില്‍ സര്‍വീസുണ്ടാകും. ഗ്രീന്‍ലൈനില്‍ ചൊവ്വ പുലര്‍ച്ചെ 5.30 മുതല്‍ ബുധന്‍ രാത്രി 12 വരെയും പ്രവര്‍ത്തിക്കും. ട്രാം ചൊവ്വ രാവിലെ ആറ് മുതല്‍ വ്യാഴം പുലര്‍ച്ചെ ഒരുമണിവരെ സര്‍വീസ് നടത്തും. ബസ്, വാട്ടര്‍ ബസ്, അബ്ര സര്‍വീസുകള്‍,ഫെറി സര്‍വീസ് എന്നിവയും അധികസർവീസ് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button