മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദിൻറെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട നിലയിൽ ആണെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അദ്ദേഹത്തിന്റെ ചികിത്സ തുടരുമെന്നും അധികൃതർ അറിയിച്ചു.
ബെൽജിയത്തിലായിരുന്നു അദ്ദേഹം ചികിത്സ തേടിയിരുന്നത്. ചില വൈദ്യ പരിശോധനകൾ നടത്താനായാണ് സുൽത്താൻ ഖാബൂസ് ബിൻ സൈദ് ബെൽജിയത്തിലേക്കു പോകുന്നതെന്ന് ദിവാൻ റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ നേരത്തെ പറഞ്ഞിരുന്നു
Post Your Comments