Latest NewsKeralaNews

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് വര്‍ഗീയമായ പരാമർശങ്ങൾ; രാജിവച്ച ശേഷം തനിക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കണം; പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി ജിവിഎല്‍ നരസിംഹറാവു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് വര്‍ഗീയമായ പരാമർശങ്ങൾ ആണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘മുസ്ലീം വിഭാഗത്തിനെതിരായി നടന്ന നീക്കങ്ങള്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട മുത്തലാഖിന്റെ പേരില്‍ മുസ്ലീങ്ങള്‍ക്ക് മാത്രം അത് ക്രിമിനല്‍ കുറ്റമായി മാറ്റുന്ന നിയമം കൊണ്ടുവന്നു. മറ്റ് മതസ്ഥര്‍ക്ക് വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിവില്‍ പരിധിക്കകത്തു വരുമ്പോഴാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാക്കിയത്’. ഇങ്ങനെയൊരു പ്രസ്‌താവന മുഖ്യമന്ത്രിയിൽ നിന്ന് ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയ പിണറായി വിജയന്‍ രാജിവയ്ക്കുന്നതാണ് ഉചിതം. രാജിവച്ച ശേഷം തനിക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കണം, അതാണ് വേണ്ടതെന്നും റാവു പറഞ്ഞു. രാജ്യത്ത് ഒരു വലിയ അജണ്ട നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പൗരത്വഭേദഗതി ഉള്‍പ്പെടെ നടന്നുവരുന്നത് എന്നു നാം തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി പ്രസംഗം ആരംഭിച്ചത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാണ്.

ALSO READ: നിസാരമെന്ന് കരുതി അവഗണിച്ചു; മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ചെറിയ പാട് മുതുകില്‍ കൊമ്പ് ആയി വളര്‍ന്നു

ജമ്മു കാശ്മീരിനെ ഇന്ത്യയുടെ അഭിവാജ്യ ഘടകമാക്കി മാറ്റിയ 370ാം വകുപ്പ് ബിജെപി എടുത്തുമാറ്റുകയും ചെയ്തു. മുസ്ലീം ഭൂരിപക്ഷമുള്ള സംസ്ഥാനത്തോടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സവിശേഷ അധികാരങ്ങള്‍ എന്നുപറഞ്ഞ് ജമ്മു കാശ്മീരിന്റെ 370ാം വകുപ്പ് എടുത്തു മാറ്റുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ചുരുക്കത്തില്‍ മതപരമായ വിവേചനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം നല്‍കുന്ന രീതിയാണ് ഈ സര്‍ക്കാര്‍ പിന്തുടരുന്നത്. ഇത്തരം നയങ്ങള്‍ രൂപപ്പെട്ടുവരുന്നത് ഒരു അജണ്ടയുടെ ഭാഗമായാണ്. ബിജെപി സാധാരണ രാഷ്ട്രീയപാര്‍ട്ടിയല്ല. അത് ആര്‍.എസ്.എസ്സിനാല്‍ നയിക്കപ്പെടുന്നതാണെന്നും പിണറായി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button