ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന യുവതികളെന്ന പേരില്‍ പോണ്‍ നടിമാരുടെ ചിത്രം ട്വീറ്റ് ചെയ്ത് പാക്ക് മുന്‍ മന്ത്രി റഹ്മാന്‍ മാലിക്ക്. ട്വിറ്ററില്‍ പെള്ളത്തരങ്ങള്‍ ഇടുന്നത് റഹ്മാന്‍ മാലിക്കിന്റെ സ്ഥിരം പണിയാണ്. എന്നിട്ട് ഒടുവില്‍ പണിയും വാങ്ങിക്കൂട്ടും ഈ മുന്‍ മന്ത്രി.
റഹ്മാന്‍ മാലിക് ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭകരായി മൂന്നു പോണ്‍ താരങ്ങളുടെ ചിത്രങ്ങള്‍ റീട്വീറ്റ് ചെയ്തതാണ് പുതിയ അബദ്ധങ്ങള്‍ക്ക് തുടക്കമിട്ടത്. മാലിക് തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും അത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. അക്ഷയ് എന്ന ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താവ് മൂന്ന് പോണ്‍ താരങ്ങളുടെ ഫോട്ടോകള്‍ സിഎഎ വിരുദ്ധ പ്രതിഷേധക്കാരായി പോസ്റ്റ് ചെയ്യുകയും റഹ്മാന്‍ മാലിക്കിനെ ടാഗ് ചെയ്യുകയും ചെയ്തു. കൂട്ടത്തില്‍ അക്ഷയ് ട്വീറ്റ് ചെയ്തത് ഇങ്ങനെ, ‘സെന്‍ റഹ്മാന്‍ മാലിക് സര്‍, ഇന്ത്യന്‍ പ്രാദേശിക സിനിമകളിലെ സ്വാധീനമുള്ള നടിമാര്‍ ഹിജാബ് ധരിച്ച് പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന ഇന്ത്യന്‍ മുസ്ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അവര്‍ക്ക് സല്യൂട്ട്. മോദി ഉടന്‍ രാജിവയ്ക്കും.’
റഹ്മാന്‍ മാലിക് ഈ പോസ്റ്റ് ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്ന് റീട്വീറ്റ് ചെയ്തു. പിന്നീട് അബദ്ധം മനസിലായി ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും റഹ്മാന്‍ മാലിക്കിന്റെ മണ്ടത്തരം വൈറലായിക്കഴിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസവും ഇന്ത്യക്കാരന്റെ ട്രോള്‍ ചതിയില്‍ റഹ്മാന്‍ മാലിക്ക് പെട്ടിരുന്നു. ഇന്ത്യന്‍ ട്വിറ്റര്‍ അക്കൗണ്ടുകാര്‍ പലപ്പോഴും കബളിപ്പിക്കാന്‍ ഉപയോഗിക്കുന്നതും റഹ്മാന്‍ മാലിക്കിനെയാണ്.
Post Your Comments