കൊച്ചി: ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 3,000 രൂപയിലധികമാണ് വൈദ്യുതി ബില്‍ വന്നാൽ കെഎസ്ഇബി കൗണ്ടറിലൂടെ ഇനി പണമടയ്ക്കാൻ കഴിയില്ല. 3,000 രൂപയിലധികം വൈദ്യുതി ബില്‍ വരുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്റ് നിർബന്ധമാക്കിയതിന്റെ ഭാഗമായാണിത്. ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഗാര്‍ഹികേതര ഉപയോക്താക്കളില്‍ പ്രതിമാസം 2000 രൂപയ്ക്കു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കു കഴിഞ്ഞ വര്‍ഷം മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് നിര്‍ബന്ധമാക്കിയിരുന്നു.
Read also: വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം നിന്നപ്പോൾ സമീപ വാസികൾക്ക് മീന്‍ ചാകര
wss.kseb.in എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ കെഎസ്ഇബി മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈനായി വൈദ്യുതി ചാര്‍ജ് അടയ്ക്കാം. വിവിധ ബാങ്കുകളില്‍ നിന്ന് ഡയറക്ട് നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ചും പണം അടയ്ക്കാനാകും. കൂടാതെ പേടിഎം , ആമസോണ്‍ പേ, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയവ വഴിയും ബിൽ അടയ്ക്കാം.
Post Your Comments