മനാമ : രാജ്യത്തേക്ക് വരുന്ന സന്ദര്‍ശകര്‍ക്ക് യാത്രനാടപടികള്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പ്രീ എന്‍ട്രി വിസ ഫീസില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ബഹ്റൈന്‍. കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രാസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്.
Also read : യു.എ.ഇയില്‍ ക്രെഡിറ്റ് കാര്‍ഡ് ബാധ്യതയായ 0.01 ദിര്‍ഹം അടയ്ക്കാന്‍ മറന്നയാള്‍ക്ക് സംഭവിച്ചത്
ഒരു വര്‍ഷം കാലാവധിയുള്ള എന്‍ട്രി വിസയ്ക്ക് 80 ദിനാറായിരുന്നു നിലവിലെ നിരക്കെങ്കിൽ അത് 40 ദിനാറായാണ് കുറച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം കാലാവധിയുള്ള വിസയുടെ നിരക്കിലും വന്‍ ഇളവ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ 170 ദിനാറാണ് ഈടാക്കുന്നതെങ്കിൽ ഇനി 60 ദിനാര്‍ മാത്രം നൽകിയാൽ മതിയാകും.
Also read : സൗദിയിൽ ചില മേഖലകളിലെ സ്വദേശിവത്കരണം പിന്‍വലിച്ചെന്ന പ്രചാരണം : സത്യാവസ്ഥയിതാണ്
വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ കാലാവധി രു വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷമാക്കിയും നയതന്ത്ര വിസകളുടെ കാലാവധി മൂന്നില്‍ നിന്ന് അഞ്ച് വര്‍ഷമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. 2020 ജനുവരി ആദ്യം മുതല്‍ പുതിയ വിസ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
Post Your Comments