കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇരിക്കുന്ന പദവി മറക്കരുതെന്നും ഔചിത്യത്തോടെ പെരുമാറണമെന്നും ചെന്നിത്തല വ്യക്തമാക്കി. പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്യാന്‍ പാടില്ലെന്ന നിലപാട് ശരിയല്ല. ചരിത്രകോണ്‍ഗ്രസില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടായിട്ടില്ല. ഇര്ഫാന് ഹബീബിനെപ്പോലെ പ്രായമായ ആള് ഗവര്‍ണറെ എന്തുചെയ്യാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിപ്രായം പറയുന്നവരെ അടിച്ചര്ത്തുന്നത് ശരിയല്ല.
കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ഉദ്ഘാടകനായെത്തിയ ഗവര്‍ണര്‍ ആരിഫ് ഖാന് പൌരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെ പ്രതിനിധികളായി ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്തു കൊണ്ടിരുന്ന നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കണ്ണൂരില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടായിട്ടില്ലെന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.
Post Your Comments