Latest NewsNewsInternational

ഇറച്ചി അരിയുന്ന യന്ത്രത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം

ക്വലാലംപൂര്‍•മലേഷ്യയിലെ മലാക്ക സംസ്ഥാനത്ത് ഇറച്ചി അരിയുന്ന യന്ത്രത്തില്‍ വീണ് നേപ്പാള്‍ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു.

47 കാരനായ തൊഴിലാളി മസ്ജിദ് താനയ്ക്കടുത്തുള്ള ഇറച്ചി സംസ്കരണ ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് മലാക്ക അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥന്‍ സുൽഖൈറാണി റാംലി പറഞ്ഞു.

ഇര മറ്റ് മൂന്ന് തൊഴിലാളികളുമായി അറ്റകുറ്റപ്പണി നടത്തിവരുമ്പോള്‍ പെട്ടെന്നു യന്ത്രം ഓണാക്കുകയായിരുന്നു.

‘യന്ത്രം അയാളുടെ അരയിലാണ് പിടുത്തമിട്ടത്. ഗുരുതരമായി പരിക്കേറ്റ അയാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.’

ഇയാളുടെ മൃതദേഹം മെഷീനിൽ നിന്ന് പുറത്തെടുക്കാൻ അധികൃതർ 30 മിനിറ്റോളം എടുത്തു. ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരികയാണെന്നും സുൽഖൈരാനി പറഞ്ഞു.

രജിസ്റ്റര്‍ ചെയ്ത 20 ദശലക്ഷം വിദേശ തൊഴിലാളികളാണ് മലേഷ്യയിലുള്ളത്. മലേഷ്യയിൽ ഏകദേശം 360,000 നേപ്പാളിലെ തൊഴിലാളികളുണ്ടെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി ബെർണാമ റിപ്പോർട്ട് ചെയ്തു. അവരിൽ ഭൂരിഭാഗവും സുരക്ഷ, നിർമാണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ ജോലികൾ ചെയ്യുന്നു.

മലേഷ്യയിലെ നേപ്പാളി എംബസി സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button