Latest NewsKeralaNewsIndia

പൗരത്വ നിയമത്തെ ഒരിക്കലും അനുകൂലിക്കില്ല ;തന്റെ ബഹുമതികള്‍ തിരിച്ചെടുത്താലും പ്രശ്‌നമില്ലെന്ന് ഇര്‍ഫാന്‍ ഹബീബ്

കണ്ണൂര്‍: ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി  ഇര്‍ഫാന്‍ ഹബീബ്. പൗരത്വ നിയമത്തെ ഒരിക്കലും അനുകൂലിക്കില്ല തന്റെ ബഹുമതികള്‍ തിരിച്ചെടുത്താലും പ്രശ്‌നമില്ലെന്ന് ഹബീബ് വ്യക്തമാക്കി.

ചരിത്ര കോണ്‍ഗ്രസില്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസംഗം വാസ്തുതാവിരുദ്ധമാണെന്നും ഹബീബ് പറയുന്നു. അദ്ദേഹത്തിന്റെ തെറ്റുകള്‍ തിരുത്തിക്കൊടുക്കാനാണ് താന്‍ സംസാരിച്ചത്. കൂടാതെ ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെ താന്‍ പിടിച്ചു തള്ളി എന്നാണ് ആരോപണം. 88 വയസ്സുള്ള താന്‍ എങ്ങനെയാണ് 35 വയസ്സുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഇത് കേട്ടാല്‍ തന്നെ നുണയാണെന്ന് എല്ലാവര്‍ക്കും മനസിലാകും.

താനൊരു ക്രിമിനല്‍ ആണെന്ന് ആരോപിച്ചാലും പ്രശ്നമില്ല. ഇതിന് പ്രതികാരമായി തനിക്ക് ലഭിച്ച എമറിറ്റസ് പ്രൊഫസര്‍ പദവി മാത്രമല്ല, ലഭിച്ച എല്ലാ പദവികളും തിരിച്ചെടുത്താലും യാതൊരു വിരോധവുമില്ല. സിഎഎ പോലൊരു നിയമത്തെ എതിര്‍ക്കുന്നതു തന്നെയായിരിക്കും തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരം ഉണ്ടായിരുന്നെങ്കില്‍ ഭരണം പോയാലും പൗരത്വബില്‍ നടപ്പാക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് ഗാന്ധിയും നെഹറുവും നല്‍കിയ വാഗ്ദാനമാണിത്. രാജ്യത്തെ നിയമങ്ങള്‍ സംരക്ഷിക്കേണ്ടത് ഗവര്‍ണര്‍ എന്ന നിലയില്‍ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറയുന്നു. കൂടാതെ
ഉദ്ഘാടനത്തിനിടെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്നെ ബലമായി തടയാന്‍ ശ്രമിച്ചെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button