സിഡ്നി: ഓസ്ട്രേലിയയില്‍ കാട്ടുതീ പടരുന്നു. താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. കാറ്റിന്റെ ശക്തി കൂടുന്നതും തീ പടരുന്നതിന് കാരണമാകുന്നു. വിക്ടോറിയയിലെ ഈസ്റ്റ് ഗിപ്പ്സ്ലാന്‍ഡില്‍ നിന്ന് പതിനായിരത്തോളം താമസക്കാരോടും വിനോദസഞ്ചാരികളോടും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ന്യൂ സൗത്ത് വെയില്‍സിലും സിഡ്നിയിലുമാണ് കൂടുതല്‍ പ്രതിസന്ധി. ഈസ്റ്റ് ഗിപ്പ്സ്ലാന്ഡിലെ ബ്രൂതെന്, ബുച്ചന്, ബോനാംഗ് എന്നിവിടങ്ങളിലും കാട്ടുതീ വ്യാപിക്കുകയാണ്. പുതിയ കാട്ടുതീ പല പ്രദേശങ്ങളിലായി ഉണ്ടാകുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. കടുത്ത വരൾച്ച മൂലമുണ്ടായ കാട്ടുതീ പരമ്പരയ്ക്ക് ഇതുവരെ പരിഹാരം കാണാന്‍ ഓസ്ട്രേലിയയ്ക്കു കഴിഞ്ഞിട്ടില്ല.
Read also: ന്യൂ ഡൽഹിയിൽ വീണ്ടും തീപിടിത്തം
Everyone in East Gippsland must leave the area today due to the fire danger forecast for tomorrow. Do not travel to this area. It is not possible to provide support and aid to all the visitors currently in the East Gippsland region.
Full info here: https://t.co/IlcPMgnLJ7 pic.twitter.com/XJBwFdGVej
— CFA Updates (@CFA_Updates) December 29, 2019
Post Your Comments