ന്യൂഡല്‍ഹി: വീണ്ടും തീപിടിത്തം. ഡല്‍ഹിയിലെ കൃഷ്ണനഗറില്‍ ബഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.10ഓടെയാണ് സംഭവം. വാർത്ത ഏജൻസി ആയ എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി കെട്ടിടത്തില്‍ കുടുങ്ങിയ നാല്പതോളം ആളുകളെ രേഖപ്പെടുത്തി. അപകടത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. തീപിടിത്തത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
Delhi: Fire broke out in a building in Krishna Nagar at around 2.10 am today. 40 persons have been rescued by Delhi Fire Service (DFS).
— ANI (@ANI) December 26, 2019
ഒരാഴ്ച്ചക്കിടെ മൂന്നാം തവണയാണ് ഡൽഹിയിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔട്ടർ ഡൽഹിയിലെ നരേലയിൽ ഷൂ ഫാക്ടറിയിൽ ചൊവ്വാഴ്ച്ച പുലർച്ചെ തീപിടിത്തമുണ്ടായി. കെട്ടിടത്തിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം . ഇരുപതോളം അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചത്. മൂന്നു അഗ്നിശമന സേനാംഗങ്ങൾക്ക് രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റു.
Also read : കാട്ടുതീ പടരുന്നു, 150ലേറെ വീടുകൾ കത്തിനശിച്ചു
ഡൽഹി കിരാരിയിൽ വസ്ത്രനിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 9 പേർ മരിച്ചു. പത്ത് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. പുറത്തു കടക്കാൻ ഒരു വഴി മാത്രമുണ്ടായിരുന്നതും തീ അണയ്ക്കാനുള്ള ഉപകരണങ്ങൾ കെട്ടിടത്തിൽ ഇല്ലാത്തതുമാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചത്.
Post Your Comments