Latest NewsIndiaNews

ആപ്പിന് എട്ടിന്റെ പണി; ആംആദ്മി പാര്‍ട്ടിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി ബിജെപിയിലേക്ക്

ന്യൂ ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ആംആദ്മി പാര്‍ട്ടിക്ക് വൻ തിരിച്ചടി. ആംആദ്മി പാര്‍ട്ടിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി ബിജെപിയില്‍ തിരിച്ചെത്തി. ഗുഗന്‍ സിങാണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറുടെ സാന്നിധ്യത്തിലാണ് ഗുഗന്‍ സിങിന്റെ ബിജെപിയിലേക്കുള്ള മടക്കം.

ALSO READ: കോലംവരച്ച് സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റാലിന്റെയും കനിമൊഴിയുടെയും വീടിനു മുന്നില്‍ പ്രതിഷേധ കോലം

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നാണ് ഗുഗന്‍ സിങ് ജനവിധി തേടിയത്. 2017ലാണ് ബിജെപി എംഎല്‍എയായിരുന്ന ഗുഗന്‍ സിങ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button