തിരുവനന്തപുരം: ഇരു ചക്ര വാഹനങ്ങളുടെ പിഴത്തുക വര്‍ദ്ധിപ്പിച്ചതും പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും നിര്‍ബന്ധമാക്കിയതും സംസ്ഥാനത്തെ അപകട മരണ നിരക്ക് കുറയ്ക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനത്തോളം അപകട മരണനിരക്ക് കുറഞ്ഞു. മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം സെപ്റ്റംബറില്‍ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 314 ആണ് , എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇത്തരത്തില്‍ മരണപ്പെട്ടതാകട്ടെ 321 പേരാണ് .
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ റോഡ് അപകടങ്ങളില്‍ മരിച്ചത് 635 പേരാണെങ്കില്‍ ഈ വര്‍ഷം രണ്ടു മാസങ്ങളില്‍ മരിച്ചത് 557 പേരാണ്. മരണ അതായത് 12 ശതമാനത്തോളം കുറവുണ്ടായി. മോട്ടോര്‍ വാഹന നിയമ ഭേദഗതി നവംബര്‍ 1 മുതലാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. നിയമലംഘനത്തിന് 500 രൂപയാണ് പിഴ. പിഴത്തുക കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതോടെ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെയും, ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരുടെയും എണ്ണത്തില്‍ കുറവ് വന്നതായി മോട്ടോര്‍ വാഹന വകുപ്പു വ്യക്തമാക്കുന്നു.ഇതും വാഹനാപകടങ്ങള്‍ കുറയാന്‍ കാരണമായി .
ഈ നവംബറിലെ കണക്ക് പ്രകാരം 311 പേരാണ് നവംബറില്‍ വാഹനാപകടങ്ങളില്‍ മരിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാകട്ടെ 352 പേരുടെ ജീവന്‍ അപകടങ്ങളില്‍ നഷ്ടമായി. അതായത് പിന്‍സീറ്റില്‍ ഹൈല്‍മറ്റ് നിര്‍ഡബന്ധമാക്കിയതോടെ ഒരു മാസം 41 ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞു.പുതുവര്‍ഷത്തില്‍ ഹൈല്‍മറ്റ് പരിശോധനയും ബോധവല്‍ക്കരണവും ശക്തമാക്കാനാണ് മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനം.ഇരു ചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത് ഫലം കാണുന്നു. അമിത വേഗതയ്ക്ക് ആദ്യ നിയമലംഘത്തിന് 1500 രൂപയാണ് പിഴ. ഇതാവര്‍ത്തിച്ചാല്‍ 3000രൂപ പിഴ അടയ്ക്കേണ്ടിവരും. ഡ്രൈവിംങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപയാണ് പിഴ. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പതിനായിരം രൂപ പിഴ നല്‍കണം.
Post Your Comments