സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ അസാപ് അരീക്കോട് ഓഫീസില്‍ ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പിന് എം.ബി.എ കഴിഞ്ഞവരെ തെരഞ്ഞെടുക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളില്‍ എം.ബി.എ റഗുലര്‍ സമ്പ്രദായത്തില്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കും അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
Also read : ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ തൊഴിലവസരം
തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.
താത്പര്യമുള്ളവര്‍ ജനുവരി ആറിന് രാവിലെ 10ന് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മലപ്പുറം അസാപിന്റെ ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ചക്കായി ഹാജരാകണം. ഫോണ്‍ :9495999682,9495999675.
Post Your Comments