തിരുവനന്തപുരം•ഗവർണർക്ക് നേർക്ക് കഴിഞ്ഞദിവസം കണ്ണൂരിൽ നടന്ന കയ്യേറ്റശ്രമം കേരളത്തിൽ ഉണ്ടായിട്ടുള്ള ഭരണഘടനാത്തകർച്ചയാണെന്ന് ബിജെപി . കേരളം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ അനാസ്ഥ കാട്ടുന്നതും മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ എം.എൽ.എ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് അയച്ച കത്തിലാണ് ഭരണഘടനാത്തകർച്ച ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി ആക്രമങ്ങൾ നേരിടുന്ന ഗവർണ്ണർക്ക് മതിയായ സംരക്ഷണം ഒരുക്കുന്നതിൽ സംസ്ഥാന പോലീസ് അങ്ങേയറ്റത്തെ അനാസ്ഥയും നിരുത്തരവാദിത്വവും രാജ്യത്തെ ഫെഡറൽ വ്യവസ്ഥക്ക് ഭീഷണിയാണ്, രാജഗോപാൽ പറഞ്ഞു. പ്രാസംഗീകാരുടെ പട്ടികയിൽ ഇല്ലാത്തവരെ ഗവർണ്ണർ പ്രസംഗിക്കുന്ന വേദിയിൽ അദ്ദേഹത്തോടൊപ്പം ഇരിക്കാൻ അനുവദിച്ചത്ഗുരുതരമായ പ്രോട്ടോകോൾ ലംഘനമാണ്. ഇവയൊന്നും വിശദീകരിക്കാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് വരെ കൂട്ടാക്കിയില്ല.പിണറായിയുടെ ജില്ലയിൽ അദ്ദേഹത്തിന്റെ അറിവും സമ്മതവും കൂടാതെ ഭരണത്തലവനായ ഗവര്‍ണ്ണര്‍ക്കെതിരെ അനിഷ്ട സംഭവങ്ങൾ അരങ്ങേറുമെന്ന് വിശ്വസിക്കാനാവില്ല .
കേരളം ഗവർണറെ മാത്രമല്ല ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ കേരളത്തിലെത്തിയ മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ളക്കും ആലുവയിൽ മാർഗ്ഗതടസമുണ്ടാക്കാൻ ശ്രമം നടന്നു എന്ന് കത്തിൽ പറയുന്നു. കർണാടക മുഖ്യമന്ത്രി കേരളത്തിൽ തീർത്ഥാടനത്തിന് എത്തിയപ്പോഴും പല സ്ഥലങ്ങളിൽ വഴിതടയൽ നേരിട്ടു.
നിയമസമാധാനം ഉറപ്പു വരുത്തുന്നതിൽ സംസ്ഥാന പൊലീസ് പരാജയപ്പെടുന്നു എന്നതിന് മറ്റൊരു ഉദാഹരണമായി കേന്ദ്ര ആഭ്യന്തരമന്ത്രിക്കുള്ള കത്തിൽ രാജഗോപാൽ ഉന്നയിച്ചിട്ടുള്ളത് കാസർഗോഡ് ആർ എസ് എസ് പഥസഞ്ചലനത്തിനെതിരെ നടന്ന ആക്രമണമാണ്. മുൻകൂട്ടി പോലീസിന്റെ അനുമതി വാങ്ങി സമാധാനപരമായി നടത്തിയ പഥസഞ്ചനത്തെ ഡി വൈ എഫ് ഐ ക്കാർ ആക്രമിക്കുകയായിരുന്നുവെന്നും രാജഗോപാല്‍ കത്തില്‍ പറയുന്നു.
Post Your Comments