തിരുവനന്തപുരം: പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമത്തോട് തനിക്കുള്ള പ്രതിബദ്ധതയും വിധേയത്വവും പ്രകടിപ്പിക്കുന്നത് ഒരു ഗവര്‍ണറുടെ ഭരണഘടനാപരമായ ചുമതലയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങ് അലങ്കോലപ്പെടുത്തുവാന്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെ ഉയര്‍ന്ന വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണറെ കൈയ്യൂക്ക് കാട്ടി ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊലചെയ്യലാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളിലെ മാര്‍ക്ക് ദാനവും അഴിമതിയും മന്ത്രിമാരുടെ അവിഹിത ഇടപെടലും ഉണ്ടാക്കിയ അപമാനകരമായ സ്ഥിതി വിശേഷത്തെ ചോദ്യം ചെയ്തതിനാാണ് ചാന്‍സലര്‍ കൂടിയായ ഗവെര്‍ണര്‍ക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസ്സും പടപ്പുറപ്പാട് നടത്തുന്നത്.
ചരിത്ര കോണ്‍ഗ്രസിലെ വിരലിലെണ്ണാവുന്ന പ്രതിനിധികളാണ് ബഹളമുണ്ടാക്കി ഗവര്‍ണര്‍ക്ക് നേരെ തിരിഞ്ഞത്. പ്രസംഗത്തിന് ശേഷം പ്രതിനിധികള്‍ക്ക് അഭിപ്രായം പറയാന്‍ അവസരം നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്കുള്ള സന്നദ്ധതയും അറിയിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് അതൊന്നുമായിരുന്നില്ല വേണ്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ചടങ്ങ് അലങ്കോലപ്പെടുത്തിയ നശീകരണവാദികള്‍ക്ക് നാട്ടില്‍ അസ്ഥിരതയും അസ്വസ്ഥതയും ഉണ്ടാക്കാനേ അറിയൂ. ആ കൂട്ടരുടെ മുന്നില്‍ തല കുനിക്കാതെ ധീരോദാത്തമായി നാടിന്റെ വിശാല താല്പര്യം ഉയര്‍ത്തിപ്പിടിച്ച ഗവര്‍ണര്‍ ഭാരതത്തില്‍ ജനാധിപത്യത്തിന് ഇനിയും ഭാവിയുണ്ടെന്ന് തെളിയിക്കുകയായിരുന്നുവെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments