ന്യൂഡൽഹി: ‘അവർ രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കി’; പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചപ്പോൾ ആണ് പ്രതിഷേധക്കാരോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതെന്ന് മീററ്റ് പോലിസ് കമ്മീഷണർ. കമ്മീഷ്‌നറുടെ മറുപടിക്ക് വൻ കൈയ്യടിയാണ് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നത്. പാക് മുദ്രാവാക്യം വിളിക്കുന്നവരോട് അതല്ലാതെ എന്ത് പറയണമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. പ്രതിഷേധത്തിനിടയില്‍ ഇന്ത്യാ വിരുദ്ധത പ്രകടിപ്പിക്കുന്നവരുടെ ലക്ഷ്യം രാജ്യവിഭജനം തന്നെയാണെന്നാണ് ഉയരുന്ന കമന്റുകള്‍.
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു എസ്പിയുടെ വാക്കുകള്‍. മീററ്റിലാണ് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായ അഖിലേഷ് നാരായണ്‍ സിംഗ് പ്രതിഷേധക്കാരോട് പാകിസ്ഥാനില്‍ പോകാന്‍ ആക്രോശിച്ചത്.
‘ഇങ്ങനെ ഇവിടെ നില്‍ക്കണ്ട. പാകിസ്ഥാനിലേക്ക് പൊയ്ക്കോ. നിങ്ങളുടെ ഭാവി സെക്കന്റുകള്‍ക്കുള്ളില്‍ ഇരുട്ടിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. കയ്യില്‍ കറുപ്പോ, മഞ്ഞയോ ബാന്‍ഡ് കെട്ടിയവരൊക്കെ പാകിസ്ഥാനിലേക്ക് പോ. ഇന്ത്യയില്‍ ജീവിക്കണ്ടേ? വേണ്ടെങ്കില്‍ പാകിസ്ഥാനിലേക്ക് പോ. ഇവിടെ ജീവിച്ച് വേറെ ആരെയെങ്കിലും വാഴ്ത്തിപ്പാടാന്‍ ഉദ്ദേശിച്ചാല്‍ അത് നടപ്പില്ല.’-എന്നിങ്ങനെയാണ് എസിപിയുടെ വാക്കുകള്‍. ഇത് കഴിഞ്ഞ് എസ്പി തിരിച്ചു പോകുന്നതും ദൃശ്യത്തില്‍ കാണാം. ഇവിടെ ജീവിച്ച് വേറെ ആരെയെങ്കിലും വാഴ്ത്തിപ്പാടാന്‍ ഉദ്ദേശിച്ചാല്‍ അത് നടപ്പില്ല.’ എന്ന് പറഞ്ഞത് പാക് അനുകൂല മുദ്രാവാക്യം വിളിച്ചവരോടാണെന്നാണ് വിശദീകരണം.
Post Your Comments