Latest NewsNewsIndia

ഇപിഎഫ് പെൻഷൻ; തുക കമ്യൂട്ട് ചെയ്തവർക്ക് 15 വർഷത്തിനു ശേഷം പൂർണ പെൻഷൻ? നിയമഭേദഗതി തൊഴിൽമന്ത്രാലയം അംഗീകരിച്ചു

ന്യൂഡൽഹി: ഇപിഎഫ് പെൻഷൻ ( എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ) പദ്ധതിയിൽ തുക കമ്യൂട്ട് ചെയ്തവർക്ക് 15 വർഷത്തിനു ശേഷം പൂർണ പെൻഷൻ ഇനി ലഭിക്കും. ഇത് സംബന്ധിച്ച് നിയമഭേദഗതി തൊഴിൽമന്ത്രാലയം അംഗീകരിച്ചു. തുക കമ്യൂട്ട് ചെയ്തവർക്ക് 15 വർഷത്തിനു ശേഷം പൂർണ പെൻഷൻ ലഭിക്കുന്ന വിധം 1995 ലെ ഇപിഎസ് പദ്ധതി ഭേദഗതി ചെയ്യാൻ കഴിഞ്ഞ ഓഗസ്റ്റിൽ ഇപിഎഫ് ട്രസ്റ്റി ബോർഡ് തീരുമാനിച്ചിരുന്നു. വിജ്ഞാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

ഏറെക്കാലമായി തൊഴിലാളി സംഘടനകളുടെയും പെൻഷൻകാരുടെയും ആവശ്യമായിരുന്നു ഇത്.നിയമഭേദഗതി 6.3 ലക്ഷം പെൻഷൻകാർക്ക് ഉപകാരപ്പെടും. പെൻഷൻ തുകയുടെ മൂന്നിലൊന്നിന്റെ 100 ഇരട്ടി വരെ ഒന്നിച്ചു നൽകുന്നതാണു 2008 വരെ നിലവിലുണ്ടായിരുന്ന കമ്യൂട്ടേഷൻ സമ്പ്രദായം. പെൻഷൻ ഫണ്ടിലെ ഏറ്റവും ജനകീയ പദ്ധതികളിലൊന്നായിരുന്നു ഇത്.

ALSO READ: മുത്തലാഖ് ഇരകൾക്ക് വാർഷിക പെൻഷൻ; പുതിയ തീരുമാനവുമായി യോഗി സർക്കാർ

കമ്യൂട്ടേഷൻ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. എന്നാൽ, കമ്യൂട്ട് ചെയ്ത തുക പെൻ‌ഷൻകാരന്റെ ജീവിതാന്ത്യം വരെ തിരിച്ചു പിടിച്ചുകൊണ്ടിരിക്കുമെന്നതായിരുന്നു മറുവശം. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവർക്ക് ഒരിക്കലും ‌പൂർണ പെൻഷൻ പുനഃസ്ഥാപിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button