ലക്‌നൗ: മുത്തലാഖിന് ഇരയായവർക്ക് വാർഷിക പെൻഷൻ നൽകുമെന്ന് യോഗി ആദിത്യനാഥ് സർക്കാർ. വർഷത്തിൽ 6,000രൂപ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മുത്തലാഖ് ഇരകൾക്ക് പെൻഷനായി 500 രൂപ നൽകുന്നതിനേക്കാൾ നല്ലത്, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും വീടുകളിലെ പ്രശ്‌നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്നും ഷിയ വിഭാഗം നേതാവ് മൗലാന സൈഫ് അബ്ബാസ് പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം സർക്കാരിന്റെ നീക്കം രാഷ്ട്രീയ താൽപര്യത്തിന് വേണ്ടിയാണെന്നാണ് സുന്നി പുരോഹിതനായ മൗലാന സുഫിയാന ആരോപിച്ചു. ‘ഈ വിഷയത്തിൽ രാഷ്ട്രീയം നടന്നിട്ടുണ്ട്. പ്രതിമാസം 500 രൂപ പെൻഷനായി നൽകി സർക്കാർ എന്ത് നീതി നടപ്പാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments