
കൊട്ടാരക്കര: നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ കുടപ്പനമൂട് കോവല്ലൂര്‍ ലീല വിലാസത്തില്‍ ഡാനി കുര്യന്‍ (34), വെള്ളറട കാരംമൂട് പ്രിന്‍സ് ഭവനില്‍ ആര്‍. പ്രശാന്ത് (30), അമ്പൂരി വെള്ളറിക്കുന്ന് പ്രണവ് ഹൗസില്‍ പി. പ്രണവ് (27) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നു വില്‍പനയ്ക്കായാണ് 10 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങൾ കൊണ്ടുവന്നത്. ഇവയ്ക്ക് മൊത്ത വിപണിയില്‍ 1.15 ലക്ഷം രൂപ വിലവരുന്നതാണ്.
Post Your Comments