Latest NewsKeralaNews

എസ്എൻഡിപി മാവേലിക്കര യൂണിയനെ പിരിച്ചുവിട്ടു, അഡ്മിനിസ്ട്രേറ്റർ ഭരണം

മാവേലിക്കര : എസ്എൻഡിപി മാവേലിക്കര യൂണിയനെ പിരിച്ചുവിട്ടു. കഴിഞ്ഞ 23നാണ് മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ സുഭാഷ് വാസു അടക്കമുള്ള ഭാരവാഹികളെ ചുമതലകളിൽ നിന്നും നീക്കിയത്. കേസിൽ ക്രൈം ബ്രാഞ്ച് കൂടി അന്വേഷണം തുടങ്ങിയതിന് പിന്നാലെ ആയിരുന്നു പിരിച്ചുവിടൽ. പകരം അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. വെള്ളാപ്പള്ളി നടേശന്റേതാണ് നടപടി. പന്തളം എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് അഡ്വ സിനിൽ മുണ്ടപ്പള്ളിയാണ് അഡ്മിനിസ്ട്രേറ്റർ. ഇന്ന് ഉച്ചയോടെ യൂണിയൻ ഭരണത്തിനായി അഡ്‌മിനിസ്ട്രേറ്റർ ചുമതലയേൽക്കും.

Also read : വൈരമുത്തുവിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ നിന്ന് രാജ്നാഥ് സിംഗ് പിന്‍മാറി

മൈക്രോ ഫിനാൻസ് തട്ടിപ്പ്, നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകൾ സുഭാഷ് വാസുവിനെതിരെ ഉയർന്ന സാഹചര്യത്തിലാണ് യൂണിയൻ പിരിച്ചുവിടുന്നതെന്നായിരുന്നു എസ്എൻഡിപി നൽകിയ വിശദീകരണം. മൈക്രോ ഫിനാൻസ് കേസിൽ സുഭാഷ് വാസു ഒന്നാം പ്രതിയും യൂണിയൻ സെക്രട്ടറി സുരേഷ് ബാബു രണ്ടാം പ്രതിയുമാണ്. വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തരിൽ പ്രധാനിയായിരുന്നു സുഭാഷ് വാസു. കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ തർക്കം രൂക്ഷമായിരുന്നുവെങ്കിലും വെള്ളാപ്പള്ളിക്കെതിരെ പരസ്യ പ്രതികരണമൊന്നും സുഭാഷ് വാസു നടത്തിയിരുന്നില്ല. അനൗദ്യോഗികമായി വെള്ളാപ്പള്ളി നടേശനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button