KeralaLatest NewsNews

എസ്എന്‍ഡിപി വര്‍ഗീയ പാര്‍ട്ടിയിലേയ്ക്ക് മാറി, ഇനി ശക്തമായി എതിര്‍ക്കും; തള്ളിപ്പറഞ്ഞ് എം.വി ഗോവിന്ദന്‍

പത്തനംതിട്ട: എസ്എന്‍ഡിപി നേതൃത്വത്തിനും വെള്ളാപ്പള്ളി നടേശനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എം.വി ഗോവിന്ദന്‍. ‘വര്‍ണ്ണമില്ലാത്ത എസ്എന്‍ഡിപി പ്രസ്ഥാനത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോവുകയാണ്. ആലപ്പുഴയില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ നേരിട്ട് ബിജെപിക്കായി പ്രചരണം നടത്തി. എസ്എന്‍ഡിപി എല്ലാക്കാലവും പാര്‍ട്ടിയുടെ ശക്തിയായിരുന്നു.എസ്എന്‍ഡിപിയെ അതിശക്തിയായി എതിര്‍ക്കണം. എസ്എന്‍ഡിപി യുടെ വര്‍ഗീയ നിലപാടിനെ ചെറുത്തു തോല്‍പിക്കണം’, അദ്ദേഹം പറഞ്ഞു.

Read Also: ബൈജു രവീന്ദ്രന് വന്‍ തിരിച്ചടി, എജ്യൂടെക് കമ്പനിയായ ബൈജൂസിനെ പാപ്പര്‍ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ തുടങ്ങി

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി കൂട്ട് കെട്ട് ആണ് യുഡിഫ് ജയത്തിന് കാരണം. ഈ കൂട്ട് കെട്ട് അപകടമാണ്. വര്‍ഗീയ പ്രസ്ഥാനങ്ങളെ തുറന്നുകാട്ടി മുന്നോട്ടു പോകാനാകണം. തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ 86000 ത്തിലധികം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. കുറച്ച് പാര്‍ട്ടി വോട്ടുകളും ബിജെപിയിലേക്ക് പോയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ ചെലവില്‍ തന്നെയാണ് ബിജെപി തൃശ്ശൂര്‍ ജയിച്ചത്..തെറ്റല്ലാം തിരുത്തി മുന്നോട്ട് പോകുന്ന പ്രസ്ഥാനം തന്നെയാണ് സിപിഎം’,
എം വി ഗോവിന്ദന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button