Latest NewsKeralaNews

ആറ് വയസുകാരിയെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയത് പ്രവാസിയുടെ ഭാര്യ : മക്കളെ ഉപേക്ഷിച്ച് കാമുകന്റെയൊപ്പം ഒളിച്ചോടുന്ന വീട്ടമ്മമാരെ പാഠം പഠിപ്പിയ്ക്കാനൊരുങ്ങി പൊലീസ്

ഹരിപ്പാട്: ആറ് വയസുകാരിയെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയത് പ്രവാസിയുടെ ഭാര്യ . കാര്‍ത്തികപ്പള്ളി മഹാദേവികാട് സ്വദേശിനിയായ 30 വയസ്സുകാരിയാണ് കാമുകന്‍ മനുവിനൊപ്പം ഒളിച്ചോടിയത്. യുവതിയും കാമുകനും ഒക്ടോബര്‍ 31-നാണ് സ്ഥലം വിട്ടത്. തുടര്‍ന്ന് നവംബര്‍ മൂന്നിന് ഇവര്‍ വിവാഹിതരായതായി പൊലീസ് പറഞ്ഞു. ഒന്നരവര്‍ഷമായി ഗള്‍ഫില്‍ ജോലിചെയ്യുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. ഗള്‍ഫില്‍ വീട്ടുകാര്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന ഘട്ടത്തില്‍ തന്നെയാണ് ഭാര്യ യുവാവുമായി അവിഹിതം തുടങ്ങിയത്. സംഭവത്തെ കുറിച്ചു ഭര്‍ത്താവ് അറിയുന്നത് ഒളിച്ചോടിയപ്പോഴാണ്.

Read Also : മരുന്നു വാങ്ങാ‍ന്‍ പോയ വീട്ടമ്മ മൂന്നുമക്കളെയും ഉപേക്ഷിച്ച്‌ ആശുപത്രിയില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടി, സംഭവം കോഴിക്കോട്

ഇതോടെ ഭര്‍ത്താവ് നാട്ടിലെത്തി തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാമുകന്റെ വീട്ടില്‍ നിന്നും യുവതിയെ അറസ്റ്റ് ചെയ്തു. എസ്‌ഐ. ആനന്ദബാബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം വര്‍ധിച്ച സാഹചര്യത്തിലാണ് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമം കര്‍ക്കശമാക്കിയിരുന്നു. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ക്കെതിരെ ജുവനൈല്‍ജസ്റ്റിസ് ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയാണ് പതിവ്. സാധാരണ ഒളിച്ചോടുന്ന യുവതീയുവാക്കളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് പോകാന്‍ അനുവദിക്കാറാണ് പതിവ്. എന്നാല്‍ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ ഇനി ജയിലിലേയ്ക്കാവും പോകേണ്ടി വരിക

shortlink

Related Articles

Post Your Comments

Related Articles


Back to top button