Latest NewsKeralaIndia

മരുന്നു വാങ്ങാ‍ന്‍ പോയ വീട്ടമ്മ മൂന്നുമക്കളെയും ഉപേക്ഷിച്ച്‌ ആശുപത്രിയില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടി, സംഭവം കോഴിക്കോട്

ഭര്‍ത്താവിന്റെ പരാതിയില്‍ നടത്തിയ അന്വെഷണത്തിനൊടുവിലാണ് പൊലീസ് ഇരുവരേയും പിടികൂടിയത്.

കോഴിക്കോട്: ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച്‌ സുഹൃത്തിനൊപ്പം പോയ വീട്ടമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്. മക്കളെ ഉപേക്ഷിച്ച്‌ സുഹൃത്തിനൊപ്പം പോയ അമ്മയുടെയും സുഹൃത്തിന്റെയും പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുക്കുകയായിരുന്നു.ഭര്‍ത്താവിന്റെ പരാതിയില്‍ നടത്തിയ അന്വെഷണത്തിനൊടുവിലാണ് പൊലീസ് ഇരുവരേയും പിടികൂടിയത്.

വിഎസിന്‍റെ ആരോഗ്യനിലയെ കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തു വിട്ടു

ഭര്‍ത്താവിനൊപ്പം മരുന്നുവാങ്ങാന്‍ പോയശേഷം ആശുപത്രിയില്‍ നിന്ന് സുഹൃത്തിനൊപ്പം മുങ്ങുകയായിരുന്നു യുവതി. ഇരുവരേയും ബംഗാളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വയനാട് മുട്ടില്‍ മാണ്ടാട് സ്വദേശികളായ ഹസീന (39), സുഹൃത്ത് നിഷാല്‍ (32) എന്നിവരുടെ പേരിലാണ് നടക്കാവ് പോലീസ് കേസെടുത്തത്. ഹസീനയ്ക്ക് 18 വയസ്സിനു താഴെയുള്ള മൂന്നുകുട്ടികളും നിഷാലിന് മൂന്നുവയസ്സുള്ളൊരു കുട്ടിയുമാണുള്ളത്.

ഒരു മാസം മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ ഹസീന ഭര്‍ത്താവ് മരുന്നു വാങ്ങാന്‍ പോയ സമയത്താണ് നിഷാലിനൊപ്പം കടന്നുകളഞ്ഞത്. ഗള്‍ഫില്‍നിന്ന് തലേദിവസം നാട്ടിലെത്തിയ നിഷാല്‍ രാമനാട്ടുകരയിലുള്ള ലോഡ്ജില്‍ താമസിക്കുകയായിരുന്നു. ഓട്ടോയില്‍ കോഴിക്കോട് തൊണ്ടയാട്ടെത്തിയ ഹസീന അവിടെ നിന്നാണ് നിഷാലിനൊപ്പം പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button