കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ ഒന്നേകാൽ കിലോ സ്വർണം പിടികൂടി. സംഭവുമായി കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചായിരുന്നു സ്വർണം കടത്തിയത്.
Also read : ഇന്റര്‍നെറ്റ് നിരോധനത്തെ കുറിച്ച് മൊബൈല്‍ കമ്പനികള്‍
വിമാനത്താവളത്തില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം കസ്റ്റംസ് പിടികൂടിയത് 5 കോടിയിലേറെ രൂപ വില വരുന്ന 13.5 കിലോഗ്രാം സ്വര്‍ണം. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും സ്വര്‍ണക്കടത്ത് പിടികൂടി. ബുധനാഴ്ച പിടിച്ചത് 7.5 കിലോഗ്രാം. മറ്റു ദിവസങ്ങളില്‍ പിടികൂടിയ സ്വര്‍ണം കിലോഗ്രാമില്‍: ഞായര്‍-1, വ്യാഴം 1.5, വെളളി-1, ശനി 2.5. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇതു വരെ 50 കോടിയോളം രൂപ വില വരുന്ന 135 കിലോഗ്രാം സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ നിന്നു മാത്രമായി കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കരിപ്പൂരിൽ 35.5 ലക്ഷം രൂപ വിലവരുന്ന 955 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം കണ്ടെടുത്തു. മസ്‌കറ്റിൽ നിന്നും എയർ ഇന്ത്യാ എക്‌സ്പ്രസിൽ എത്തിയ കോഴിക്കോട് സ്വദേശി സിറാജ്, ദുബായിയിൽ നിന്നെത്തിയ കാസർകോട് സ്വദേശി അഹമ്മദ് അമീൻ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
Post Your Comments