ഡല്‍ഹി: ഇന്റര്‍നെറ്റ് നിരോധനത്തെ കുറിച്ച് മൊബൈല്‍ കമ്പനികള്‍, രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമ്പോള്‍ തങ്ങള്‍ക്ക് കോടികളുടെ നഷ്ടം ഉണ്ടാകുന്നുവെന്ന് മൊബൈല്‍ കമ്പനികള്‍. ഒരോ മണിക്കൂറിലും 2.45 കോടി രൂപയാണ് കമ്പനികള്‍ക്ക് നഷ്ടമാകുന്നതെന്ന് കമ്ബനി വൃത്തങ്ങള്‍ അറിയിച്ചു
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പലയിടങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം 18 ജില്ലകളിലാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ഡല്‍ഹിയിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments