ലാഹോർ: ‘പാകിസ്ഥാനികള്‍ക്ക് വലിയ ഹൃദയമുണ്ടെന്ന് ഞാന്‍ കരുതുന്നു’ പാകിസ്താനിലെ മതവിവേചനത്തെകുറിച്ച് അഭിപ്രായപ്പെട്ട മുന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയ്ക്ക് മറുപടിയുമായി മുന്‍ പാക് ക്യാപ്റ്റന്‍ ഇന്‍സാം ഉല്‍ ഹഖ് രംഗത്ത് എത്തി. പാകിസ്താന് വേണ്ടി ഇരുവരും ഒരുമിച്ച് കളിച്ചപ്പോള്‍ തനിക്ക് അത്തരത്തില്‍ ഒന്നും തോന്നിയിട്ടില്ലെന്നും ഇന്‍സമാം വ്യക്തമാക്കി. പാകിസ്താനില്‍ അത്തരത്തില്‍ ഒരു വിവചേനമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു ഇന്‍സമാം പറഞ്ഞത്.
ഡാനിഷ് കനേരിയ ഏറ്റവും കൂടുതല്‍ തവണ കളിച്ചത് ഞാന്‍ ക്യാപ്റ്റനായിരിക്കുമ്ബോള്‍ ആയിരുന്നു. ഞങ്ങളുടെ ടീമില്‍ അത്തരമൊരു കാര്യമുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല, ഒരു കളിക്കാരനും മറ്റൊരു കളിക്കാരനെ അമുസ്ലിം എന്ന രീതിയില്‍ കണ്ട് മോശമായി പെരുമാറിയിട്ടില്ല. ഞങ്ങളുടെ ടീമില്‍ അത്തരമൊരു കാര്യത്തിന്റെ ഒരു ഉദാഹരണം പോലും ഞാന്‍ ശ്രദ്ധിച്ചിട്ടില്ല, “ഇന്‍സമാം മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി. കനേരിയയുടെ അനുഭവം സംബന്ധിച്ച് പാകിസ്താന്‍ പത്രപ്രവര്‍ത്തകരുടെ ട്വീറ്റുകളിലാണ് ഇന്‍സമാം മറുപടി നല്‍കിയത്.
കനേരിയയുടെ ജാതിവിവേചന സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇത് ലജ്ജാകരമാണ്, പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് കനേരിയയുടെ വെളിപ്പെടുത്തലുകളില്‍ ഗംഭീര്‍ പ്രതികരിച്ചിരുന്നു. ന്യൂനപക്ഷ ഹിന്ദു സമുദായത്തില്‍പ്പെട്ട കനേരിയയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ചില പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ വിസമ്മതിച്ചതായി പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തര്‍ രാജ്യത്തെ ദേശീയ ടെലിവിഷനില്‍ അഭിപ്രായം പങ്കുവെച്ചതിനെ തുടര്‍ന്നാണ് ഇന്‍സമാം പ്രതികരണവുമായി രംഗത്തെത്തിയത്.
Post Your Comments