കൊല്ലം•പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിൽ ദോഹയിലെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങേണ്ടി വന്ന മലയാളി ഡോക്ടറെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിൽ ഒരു സംഘം ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുകയും കുപ്രചരണം നടത്തുകയും ചെയ്തതിന്റെ ഫലമായി ഖത്തറിലെ സ്വകാര്യാശുപത്രിയില്‍നിന്ന് ജോലി ഉപേക്ഷിച്ചു മടങ്ങിയ ഡോക്ടര്‍ അജിത്കുമാറിനെയാണ് കുമ്മനം വീട്ടിലെത്തി കണ്ടത്. അജിത്കുമാറിന്റെ കരുനാഗപ്പള്ളിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
https://www.facebook.com/kummanam.rajasekharan/photos/a.798308180278971/2416475298462243/?type=3&theater
Post Your Comments