ഇന്ത്യൻ നേവിയുടെ നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ സ്കീമിൽ പെർമനന്റ് കമ്മീഷൻ ഓഫീസർ ആകാനും എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസറാകാനും എൻജിനിയറിംഗ് ബിരുദധാരികൾക്ക് അവസരം. 91 ഒഴിവുകളാണുള്ളത്.
2021 ജനുവരിയിൽ ഏഴിമല നാവിക അക്കാഡമിയിൽ കോഴ്സ് തുടങ്ങും. ഒന്നിലേറെ കേഡറുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർ ഒരപേക്ഷ മാത്രം സമർപ്പിച്ചാൽ മതി. ഓരോ വിഭാഗങ്ങളിലേക്കും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത, ശാരീരിക യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾ www.nausena-bharti.ni-c.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വി ജ്ഞാപനം വൈകാതെ പു റപ്പെടുവിക്കും.
തെരഞ്ഞെടുപ്പ്: ബംഗളൂരു/ഭോപ്പാൽ/കോയന്പത്തൂർ എന്നിവിടങ്ങളിൽ എസ്എസ്ബി ഇന്റർവ്യൂ നടത്തും.നവംബറിലായിരിക്കും ഇന്റർവ്യൂ. രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ നടത്തുന്നത്. ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് രണ്ടാം ക്ലാസ് യാത്രാ ബത്ത നൽകും. ഏഴിമല നാവിക അക്കാഡമിയിലാണ് പ്രാഥമിക പരിശീലനം.അപേക്ഷിക്കേണ്ട വിധം: www. nausena-bharti.ni-c.in വെബ്സൈറ്റ് വഴി ഇ-ആപ്ലിക്കേഷൻ സമർപ്പിക്കണം
അപേക്ഷകർക്ക് ഇ-മെയിൽ വിലാസം, മൊബൈൽ നന്പർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ശരിയായ രീതിയിൽ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോൾ ആപ്ലിക്കേഷൻ നമ്പർ ലഭിക്കും. ആപ്ലിക്കേഷൻ നമ്പർ സഹിതമുള്ള അപേക്ഷയുടെ രണ്ടു പ്രിന്റൗട്ട് എടുക്കണം. അതിൽ ഒരെണ്ണത്തിൽ ഒപ്പിട്ട് രേഖകൾ സ്റ്റേപ്പിൾ ചെയ്ത് സാധാരണ തപാലിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www. nausena-bharti.nic.in.
Post Your Comments