ഡല്‍ഹി: വയനാട് എം പി രാഹുല്‍ ഗാന്ധിയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ടുക്ഡേ ടുക്ഡേ ഗാംഗും ചേര്‍ന്ന് ഇന്ത്യയില്‍ ആഭ്യന്തര യുദ്ധം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാജ്യത്തെ വിഭജിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. മുഗളന്മാര്ക്കും ബ്രിട്ടീഷുകാര്‍ക്കും ചെയ്യാന്‍ കഴിയാത്തത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ടുക്ഡേ ടുക്ഡേ ഗാംഗും ഒവൈസിയും ചേര്‍ന്ന് ചെയ്യാന്‍ ശ്രമിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
ഇന്ത്യ വിഭജിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നുണപ്രചാരണം നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു.
Post Your Comments