കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി അവതരിപ്പിച്ച ചതുര്‍രാഷ്‌ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ആശയത്തിനെതിരെ രൂക്ഷവിമർശനവുമായി പാക് മുന്‍ നായകന്‍ റഷീദ് ലത്തീഫ്. ചതുര്‍രാഷ്‌ട്ര ടൂര്‍ണമെന്‍റ് കളിക്കുന്നതോടെ നാല് രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ ഒറ്റപ്പെടുത്തുമെന്നും അത് ക്രിക്കറ്റിന് നല്ലതല്ലെന്നുമാണ് ലത്തീഫ് വ്യക്തമാക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ‘ബിഗ് ത്രീ മോഡല്‍’ പോലെ മണ്ടന്‍ ആശയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Read also: ഗാംഗുലിയുടെ നേതൃത്വത്തെ പുകഴ്ത്തി കോഹ്ലി; പിന്തുണച്ച് ഗംഭീർ
ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഇന്ത്യയും മറ്റൊരു കരുത്തരും അണിനിരക്കുന്ന സൂപ്പര്‍ സീരിസ് 2021ൽ ആരംഭിക്കാനായിരുന്നു പദ്ധതി. ടൂര്‍ണമെന്‍റ് തുടങ്ങുന്ന കാര്യം ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ മാസാദ്യം ബിസിസിഐ ഭാരവാഹികള്‍ ഇസിബി തലവന്‍മാരുമായി ലണ്ടനില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഐസിസിയിലെ മറ്റംഗങ്ങളോടും ചര്‍ച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളു എന്നാണ് ഇസിബി അറിയിച്ചിരുന്നത്.
Post Your Comments