ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണം നടത്തിയവര്‍ അവര്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് വീട്ടിലിരുന്ന് ആത്മപരിശോധന നടത്തണം. ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്വത്താണ് ഇവര്‍ നശിപ്പിച്ചത്. സുരക്ഷിതമായ അന്തരീക്ഷം എല്ലാവരുടെയും അവകാശമാണ്. ക്രമസമാധാന നിയമങ്ങള്‍ പാലിക്കുകയെന്നത് കടമയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലക്‌നോവിൽ എ ബി വാജ്പേയി മെഡിക്കല്‍ സര്‍വ്വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read also: പൗരത്വ പ്രക്ഷോഭത്തിലെ അക്രമം: പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കുന്നു
Prime Minister Narendra Modi in Lucknow: People who damaged public property and were involved in violence in the name of protest in UP, should introspect if what they did was right. pic.twitter.com/e10hCTDLfX
— ANI UP (@ANINewsUP) December 25, 2019
Post Your Comments