തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയ സന്ദീപ് വാര്യർക്കെതിരെ വിമർശനവുമായി മന്ത്രി കെ കെ ശൈലജ. സന്ദീപ് വാര്യരുടെ പരാമര്‍ശം ഭീഷണിയാണ്. ടാക്സ് അടക്കാത്ത എല്ലാവരെയും പിടികൂടണമെന്നും എന്നാല്‍ പ്രകടനത്തിന് പോകുന്നവര്‍ അനുഭവിക്കും എന്ന് പറയുന്നത് അസഹിഷ്ണുതയുടെ മറ്റൊരു ഭാവമാണെന്നും മന്ത്രി പറയുകയുണ്ടായി. അതേസമയം പൗരത്വ നിയമത്തിനെതിരെ തെരുവില്‍ പ്രതിഷേധിച്ച സിനിമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രതികരണം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് സന്ദീപ് വ്യക്തമാക്കിയിരുന്നു.
Post Your Comments