Latest NewsNewsOman

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഒമാൻ സന്ദർശിച്ചു

മസ്‌കത്ത്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഒമാൻ സന്ദർശിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയും കൂടിക്കാഴ്ച നടത്തി. കടല്‍ ഗതഗാത മേഖലയില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. തുടര്‍ന്ന് ഒമാന്‍ ഉപപ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദ്, സയ്യിദ് ബദര്‍ ബിന്‍ സഊദ് ബിന്‍ ഹരീബ് അല്‍ ബുസൈദി എന്നfവരുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി.

മസ്‌കത്ത് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയങ്കറിന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി എംബസിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിന്ന് മാധ്യമങ്ങളെ അകറ്റി എംബസി അധികൃതര്‍. മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച് ആരാഞ്ഞവരോട് കൃത്യമായ മറുപടിയും അധികൃതര്‍ക്കുണ്ടായിരുന്നില്ല. വിദേശകാര്യ മന്ത്രിയും ഒമാന്‍ ഉപപ്രധാന മന്ത്രിയും കൂടിക്കാഴ്ചയില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button