Latest NewsNewsIndia

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ അ​ക്ര​മ​ത്തി​ന്‍റെ മാ​ർ​ഗം സ്വീ​ക​രി​ച്ച ആ​ളു​ക​ൾ വീ​ട്ടി​ലി​രി​ക്കു​ന്പോ​ൾ, അ​വ​ർ ചെ​യ്ത കാ​ര്യ​ങ്ങ​ൾ ന​ല്ല​താ​ണോ എ​ന്ന് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണം : പ്രധാനമന്ത്രി

ല​ക്നോ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ക്ര​മ​ത്തി​ന്‍റെ മാ​ർ​ഗം സ്വീ​ക​രി​ച്ച ആ​ളു​ക​ൾ വീ​ട്ടി​ലി​രി​ക്കു​ന്പോ​ൾ, അ​വ​ർ ചെ​യ്ത കാ​ര്യ​ങ്ങ​ൾ ന​ല്ല​താ​ണോ എ​ന്ന് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ല​ക്നോ​വി​ൽ നി​ർ​ദി​ഷ്ട അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ശി​ലാ​ന്യാ​സ ച​ട​ങ്ങി​ൽ സം​സാ​രി​ക്കുകയിരുന്നു അദ്ദേഹം.

പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. കു​ട്ടി​ക​ളു​ടേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പൊ​തു​മു​ത​ലും ബ​സു​ക​ളു​മാ​ണ് അ​വ​ർ ന​ശി​പ്പി​ച്ച​ത്. സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷം അ​വ​കാ​ശ​മാ​ണ് എ​ന്നു ചി​ന്തി​ക്കു​ന്ന​വ​ർ, ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തെ ആ​ദ​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തവും കാ​ണി​ക്കേണ്ടതുണ്ട്. ന​മ്മു​ടെ സു​ര​ക്ഷ​യ്ക്കു ക്ര​മ​സ​മാ​ധാ​ന​പാ​ല​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന​വ​ർ ആ​വ​ശ്യ​മാ​ണ് എ​ന്ന് ഉ​ൾ​ക്കൊ​ള്ളാ​ൻ ശ്ര​മി​ക്ക​ണമെന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ചെ​യ്യു​ന്ന​താ​ണു ശ​രി​യെ​ന്നും നരേന്ദ്രമോദി പറഞ്ഞു.

Also read : മംഗളൂരു വെടിവെപ്പ്: സംഭവത്തിൽ അന്വേഷണം പൂർത്തിയായ ശേഷം ധനസഹായത്തിൽ തീരുമാനമെടുക്കും; നിലപാട് വ്യക്തമാക്കി യെദിയൂരപ്പ

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററും (എന്‍.ആര്‍.സി), ദേശീയ ജനസംഖ്യ രജിസ്റ്ററും (എന്‍.പി.ആർ) തമ്മില്‍ ബന്ധമില്ലെന്നും, അത് താൻ ഉറപ്പ് നൽകുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക്​ നല്‍കിയ അഭിമുഖത്തിൽ അമിത്​ ഷാ പറഞ്ഞു.

രാജ്യം മുഴുവന്‍ എന്‍.ആര്‍.സി നടപ്പിലാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച്‌ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. എന്‍.ആര്‍.സിയില്‍ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ചര്‍ച്ചനടത്തയിട്ടില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞതാണ് ശരി. എന്‍.ആര്‍സിക്ക് വേണ്ടിയല്ല എന്‍.പി.ആര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് പൗരത്വം ഇല്ലാതാക്കാനാവില്ല. പ്രതിപക്ഷം എന്‍.പി.ആറിനെതിരെ ഭയം സൃഷ്ടിക്കുകയാണെന്നും കേരളവും ബംഗാളും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button