കാനഡയില്‍ ശക്തമായ ഭൂചലനം. ബ്രിട്ടീഷ് കൊളംബിയയിലെ പോർട്ട് ഹാർഡിക്ക് പടിഞ്ഞാറ് 177 കിലോമീറ്റർ അകലെയാണ് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
10 കിലോമീറ്റർ ആഴത്തിലുണ്ടായ ഭൂകമ്പത്തിൽ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വാൻകൂവറിൽ നിന്ന് 518 കിലോമീറ്റർ പടിഞ്ഞാറായാണ് ഭൂചലനം ഉണ്ടായതെന്ന്
യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇ.എം.എസ്.സി) അറിയിച്ചു.
നിലവിൽ സുനാമി മുന്നറിയിപ്പ് പ്രാബല്യത്തിൽ ഇല്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
Post Your Comments