NattuvarthaLatest NewsKeralaNews

മീന്‍ കൊടുത്തു, പണത്തിനു പകരം രണ്ടു ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി; ചന്ദ്രബോസിനെ തേടിയെത്തിയതാകട്ടെ 65 ലക്ഷവും

പുത്തന്‍പീടിക: മീന്‍ കൊടുത്തു പണത്തിനു പകരം രണ്ടു ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി ചന്ദ്രബോസിനെ തേടിയെത്തിയതാകട്ടെ 65 ലക്ഷം. ഭിന്നശേഷിക്കാരനായ ചാഴൂര്‍ ചേറ്റക്കുളം ചന്ദ്രബോസിനാണ് ക്രിസ്മസ്സ് സമ്മാനമായി ലോട്ടറി അടിച്ചത്.

കേരള ലോട്ടറിയുടെ കഴിഞ്ഞ തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ ഡബ്ല്യു എഫ് 973102 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വര്‍ഷങ്ങളായി സൈക്കിളില്‍ മീന്‍ വില്‍ക്കുന്ന ചന്ദ്രബോസ് പുത്തന്‍പീടിക സ്വദേശി ജോസിന്റെ കടയില്‍ നിന്നാണ് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞു ലോട്ടറി ഫലം വന്നപ്പോള്‍ താന്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയതെന്ന് മനസ്സിലായെങ്കിലും ആര്‍ക്കാണ് ലഭിച്ചതെന്നു ജോസിന് വ്യക്തമായില്ല. ഇന്നലെ രാവിലെ മീന്‍ വില്‍പനയ്ക്കിടയില്‍ ലോട്ടറി ഫലം നോക്കാന്‍ ജോസിന്റെ കടയിലെത്തി ചന്ദ്രബോസ് ടിക്കറ്റുകള്‍ നല്‍കിയപ്പോഴാണ് ഒന്നാം സമ്മാനം കിട്ടിയ വിവരം അറിയുന്നത്. ടിക്കറ്റ് ചന്ദ്രബോസിന്റെ കടയില്‍ സൂക്ഷിക്കാന്‍ എല്‍പിച്ച ശേഷം ബാക്കിയുള്ള മീന്‍ വില്‍ക്കാന്‍ പോയി. വില്‍പനയ്ക്ക് ശേഷം മടങ്ങിവന്നു പൊതുപ്രവര്‍ത്തകരേയും കൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് പുത്തന്‍പീടിക ശാഖയിലേല്‍പ്പിക്കുകയായിരുന്നു.
ഭിന്നശേഷിക്കാരനായ ചന്ദ്രബോസിനെ ഇത് ആദ്യമായാണ് ഭാഗ്യദേവത കടാക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button