ഭോപ്പാൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പതിനാറും പതിനേഴും വയസ്സുള്ള മൂന്ന് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ സിദ്ദി ജില്ലയിലെ ജമോദിയിൽ ഞായറാഴ്ചയാണ് പതിനാലുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്.
ചന്തയില്‍ നിന്ന് വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന പെൺകുട്ടിയെ പ്രതികള്‍ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രതികള്‍, പരാതി നൽകിയാൽ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന്ഭീ ക്ഷണിപ്പെടുത്തുകയുമായിരുന്നു.സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടരുന്നു
Post Your Comments