നാഗ്പുര്‍ : കാമുകനൊപ്പം കറങ്ങാന്‍ പോയത് വീട്ടിലറിയാതിരിക്കാന്‍ തട്ടിക്കൊണ്ടു പോകല്‍ കഥ മെനഞ്ഞ് പെണ്‍കുട്ടി . തന്നെ കുറച്ചുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഇരുപത്തിയൊന്നുകാരി പൊലീസ് സ്റ്റേഷനില്‍. നാഗ്പൂരാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. മഹാരാഷ്ട്രയിലെ ഗിറ്റിഖാദന്‍ സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി എട്ടിനാണ് പരാതി നല്‍കാനായി പെണ്‍കുട്ടിയും മാതാപിതാക്കളും എത്തിയത്. കോളജില്‍ നിന്നു മടങ്ങുന്ന വഴി നാലു േപര്‍ ചേര്‍ന്ന് മകളെ ആള്‍ത്താമസമില്ലാത്ത പ്രദേശത്തേക്ക് കൊണ്ടുപോയെന്നും എങ്ങനെയോ രക്ഷപ്പെട്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.
അന്വേഷണം ആരംഭിച്ച പൊലീസ്, തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞ സ്ഥലത്തെത്തി. നാഗ്പുര്‍ ക്രൈംബ്രാഞ്ച് ഓഫിസര്‍മാരും അന്വേഷണത്തിന് സഹായം നല്‍കാനായി പ്രദേശത്തെത്തി. എന്നാല്‍ മൊഴിയില്‍ വൈരുധ്യം തോന്നിയ പൊലീസ് പെണ്‍കുട്ടിയുടെ കോളജിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് സത്യം വെളിച്ചത്തുവരുന്നത്. ക്ലാസ് കഴിഞ്ഞ പെണ്‍കുട്ടി ഒരു യുവാവിന്റെ ബൈക്കിനു പിന്നില്‍ കയറി പോകുന്നതാണ് സിസിടിവിയില്‍ തെളിഞ്ഞത്.
തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടുപോകല്‍ കഥ പുറത്തറിഞ്ഞത്. ക്ലാസ് കഴിഞ്ഞ് കാമുകനൊപ്പമാണ് ബൈക്കില്‍ പോയതെന്നും തിരിച്ച് കാമുകന്‍ തന്നെ വീട്ടില്‍ കൊണ്ടുവിട്ടെന്നും പെണ്‍കുട്ടി പറഞ്ഞു. വീട്ടുകാരില്‍ നിന്നു രക്ഷപ്പെടാനാണു തട്ടിക്കൊണ്ടു പോയതെന്നു കള്ളം പറഞ്ഞത്. മാതാപിതാക്കള്‍ വിശ്വസിക്കുമെന്നും കൂടുതല്‍ അന്വേഷണത്തിനു പോകില്ലെന്നുമാണു പെണ്‍കുട്ടി കരുതിയത്. മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചതോടെയാണു തട്ടിക്കൊണ്ടുപോകല്‍ നാടകത്തിനു തിരശ്ശീല വീണത്
Post Your Comments